വളപട്ടണം
പുഴ
വളപട്ടണം പുഴ നിളയല്ല ,പെരുമയുടെ
കോലായയില്‍
നിനക്കിടമില്ല , നിന്‍ പേര്
പന്തിരുകുലത്തിന്റെ നാള്‍വഴിയിലുള്‍ച്ചേര്‍ത്ത്
പല നാട്ടുശീലിന്റെ
വാമൊഴിയില്‍ ചാലിച്ച്
പകയുടെ , കരുത്തിന്റെ , ചോരയുടെ ചൂരുള്ള
കഥകള്‍ മെനഞ്ഞു
കാറ്റത്തിടാനാളില്ല !
നിന്റെയുടലിന്‍ തളര്‍ച്ചയും
, താഴ്ചയും
കണ്ടു നിശ്വാസമുതിര്‍ക്കുമുടയോരില്ല
വറുതിയില്‍ പൊള്ളുന്ന
നിന്‍ മണല്‍ത്തിട്ടമേല്‍
വെറിപൂണ്ട വാക്കിന്‍
വിഴുപ്പാറ്റുവോരില്ല
ലഹരിയും കവിതയും കാമവും
പെയ്തു നിന്‍
തീരത്തു സര്‍ഗവസന്തം
വിടര്‍ത്തുവാന്‍
ആരുമേയില്ല , നീയൊരു വെറും പുഴ , പക്ഷെ
നീ നീയാണ് , നേരാണ് , വളപട്ടണം പുഴേ ...!
ബ്രഹ്മഗിരിതന്‍ നെടും
കോട്ടകള്‍ തീര്‍ത്ത
രോധങ്ങള്‍ തട്ടിത്തകര്‍ത്ത
കാലം മുതല്‍
പെണ്‍കരുത്തിന്റെ
കുതിപ്പും പ്രവേഗവും
ഉള്‍ഭയം തീണ്ടാത്ത വന്യ
ലാവണ്യവും
കണ്ടു നടുക്കം മറച്ചു ,പ്രണയത്തിന്റെ
പൊയ് മുഖത്താല്‍ , കരിമ്പാറ തന്‍ പൌരുഷം !
താങ്ങുവാനെന്നുള്ള
നാട്യത്തില്‍ ബന്ധനം
തീര്‍ക്കാന്‍ തുനിഞ്ഞ കരം തട്ടി മാററി നീ
അന്നുതൊട്ടിന്നോളമേറെസ്സഹിച്ചവള്‍
,
തന്‍ ചോര മുക്കി ചരിത്രം
രചിച്ചവള്‍ !
തന്‍ വഴിത്താരകള്‍ താന്‍ തന്നെ തീര്‍ത്തവള്‍
തന്നുള്ളിലേക്ക് മടങ്ങാന്‍
കൊതിച്ചവള്‍ ,
താങ്ങും തണലുമില്ലാതെ പകച്ചനാള്‍
കണ്ണീരടക്കി ചിരിക്കാന്‍
പഠിച്ചവള്‍ ...!
പണ്ടു മരക്കലമേറി ദേശാന്തര
ഭൂമിക തേടി വന്നെത്തിയ കന്യ തന്‍
വംശ വൃക്ഷത്തിന്റെ
വേരുകളൂന്നുവാന്‍
ഉള്‍ക്കരുത്തുറ്റ നാഭീതടം
നല്‍കി നീ
വളഭന്റെ , നന്നന്റെ , വാമദേവന്റെ തേര്‍
വാഴ്ചകള്‍ , വീഴ്ചകളൊക്കെയും കണ്ടവള്‍
ഏതു സംസ്കാര തടങ്ങള്‍ക്കു
നീര്‍ വീഴ്ത്തി
ഏറെ നൂറ്റാണ്ടുകള്‍
പാലിച്ചു പോറ്റിയോ ,
ഇന്നതിന്‍ വൈകൃതഭാവങ്ങള്‍
കണ്ടു നിന്‍
ഉള്‍ത്തടം വിങ്ങുന്നുവെങ്കിലുമെപ്പൊഴും
അന്ത:സംഘര്‍ഷമടക്കി , നിസ്സംഗയായ്
ഏറ്റു വാങ്ങുന്നൊരു നാടിന്റെ കന്മഷം!
കെട്ട കാലത്തിന്റെ പാപ സങ്കീര്‍ത്തനം
ചുറ്റും മുഴങ്ങുന്നൊരന്ധകാരത്തിലും
വര്‍ത്തമാനത്തിന്റെ ബോധാന്തരങ്ങളില്‍
ആത്മവീര്യത്തിന്‍ കനല്‍ കാത്തു വെച്ചവള്‍ !
നീ
വെറും പുഴയല്ല മഹിമ തന്‍ വറ്റാത്ത
നീരൊഴുക്കാണു നീ, വളപട്ടണം
പുഴേ ...!
കോലായയില്‍ നിനക്കിടമില്ല , നിന്‍ പേര്
പന്തിരുകുലത്തിന്റെ നാള്‍വഴിയിലുള്‍ച്ചേര്‍ത്ത്
പല നാട്ടുശീലിന്റെ വാമൊഴിയില്‍ ചാലിച്ച്
പകയുടെ , കരുത്തിന്റെ , ചോരയുടെ ചൂരുള്ള
കഥകള്‍ മെനഞ്ഞു കാറ്റത്തിടാനാളില്ല !
നിന്റെയുടലിന്‍ തളര്‍ച്ചയും , താഴ്ചയും
കണ്ടു നിശ്വാസമുതിര്‍ക്കുമുടയോരില്ല
വറുതിയില്‍ പൊള്ളുന്ന നിന്‍ മണല്‍ത്തിട്ടമേല്‍
വെറിപൂണ്ട വാക്കിന്‍ വിഴുപ്പാറ്റുവോരില്ല
ലഹരിയും കവിതയും കാമവും പെയ്തു നിന്‍
തീരത്തു സര്‍ഗവസന്തം വിടര്‍ത്തുവാന്‍
നീ നീയാണ് , നേരാണ് , വളപട്ടണം പുഴേ ...!
ബ്രഹ്മഗിരിതന്‍ നെടും കോട്ടകള്‍ തീര്‍ത്ത
രോധങ്ങള്‍ തട്ടിത്തകര്‍ത്ത കാലം മുതല്‍
പെണ്‍കരുത്തിന്റെ കുതിപ്പും പ്രവേഗവും
ഉള്‍ഭയം തീണ്ടാത്ത വന്യ ലാവണ്യവും
കണ്ടു നടുക്കം മറച്ചു ,പ്രണയത്തിന്റെ
പൊയ് മുഖത്താല്‍ , കരിമ്പാറ തന്‍ പൌരുഷം !
താങ്ങുവാനെന്നുള്ള നാട്യത്തില്‍ ബന്ധനം
തീര്‍ക്കാന്‍ തുനിഞ്ഞ കരം തട്ടി മാററി നീ
അന്നുതൊട്ടിന്നോളമേറെസ്സഹിച്ചവള്‍ ,
തന്‍ ചോര മുക്കി ചരിത്രം രചിച്ചവള്‍ !
തന്നുള്ളിലേക്ക് മടങ്ങാന്‍ കൊതിച്ചവള്‍ ,
കണ്ണീരടക്കി ചിരിക്കാന്‍ പഠിച്ചവള്‍ ...!
പണ്ടു മരക്കലമേറി ദേശാന്തര
ഭൂമിക തേടി വന്നെത്തിയ കന്യ തന്‍
വംശ വൃക്ഷത്തിന്റെ വേരുകളൂന്നുവാന്‍
ഉള്‍ക്കരുത്തുറ്റ നാഭീതടം നല്‍കി നീ
വളഭന്റെ , നന്നന്റെ , വാമദേവന്റെ തേര്‍
വാഴ്ചകള്‍ , വീഴ്ചകളൊക്കെയും കണ്ടവള്‍
ഏതു സംസ്കാര തടങ്ങള്‍ക്കു നീര്‍ വീഴ്ത്തി
ഏറെ നൂറ്റാണ്ടുകള്‍ പാലിച്ചു പോറ്റിയോ ,
ഇന്നതിന്‍ വൈകൃതഭാവങ്ങള്‍ കണ്ടു നിന്‍
അന്ത:സംഘര്‍ഷമടക്കി , നിസ്സംഗയായ്
നീരൊഴുക്കാണു നീ, വളപട്ടണം പുഴേ ...!
നീ വെറും പുഴയല്ല മഹിമ തന്‍ വറ്റാത്ത
ReplyDeleteനീരൊഴുക്കാണു നീ, വളപട്ടണം പുഴേ ...!
right!
നീ വെറും പുഴയല്ല മഹിമ തന്‍ വറ്റാത്ത
ReplyDeleteനീരൊഴുക്കാണു നീ, വളപട്ടണം പുഴേ ...!
അനർഗ്ഗളമായി ഒഴുകുന്ന വനകല്ലോലിനിപോലെ സുന്ദരമായ കവിത.
word verification എടുത്തുകളയുക