വീടണയാതെ പോയവര്‍ [ കണ്ണൂരിലെ ഇരിക്കൂറില്‍ വാഹനാപകടത്തില്‍ മരിച്ച പത്തു പിഞ്ചു കുട്ടികളുടെ ഓര്‍മ്മക്കായി katamberi Govt. U.P.School പ്രസിദ്ധീകരിച്ച "നോവുപാട്ടുകള്‍" എന്ന കവിതാ സമാഹാരത്തില്‍ നിന്ന്]
------------------------------------------------------------------------------
------------------------------------------------------------------------------
തോരാത്ത കണ്ണുനീര്‍ വീണ പെരുവഴി-
അമ്മതന്‍ കണ്ണീരിനാര്‍ദ്ര ശാപം പോലെ
പത്തുപേര്‍ , പത്തുത്സവങ്ങളായുള്ളവര്‍
യോരത്തു നിന്നു ഞാന്‍, തൊണ്ടയില്‍ തട്ടി-
ത്തടഞ്ഞൊരു തേങ്ങലും, നൊമ്പരപ്പെട്ടു പിടയും ഹൃദന്തവും ......
അമ്മതന്‍ കണ്ണീരിനാര്‍ദ്ര ശാപം പോലെ
ഇന്നിരിക്കൂറിന്റെ നാട്ടു വഴികളില്‍
അന്ധമായ്, ഭ്രാന്തമായലയുന്നിളം ചോര-
ഗന്ധം വമിക്കുന്ന പേക്കാറ്റുകള്‍ ,ഇരി-
ക്കൂറെന്നു കേള്‍ക്കുന്ന മാത്രയില്‍ കണ്ണുനീ -
രൂറുന്നു , നീറിപ്പുകയുന്നു നെഞ്ചകം!
പത്തുപേര്‍ , പത്തുത്സവങ്ങളായുള്ളവര്‍
മാഞ്ഞുപോയ്, ഭ്രാന്തിന്‍ രഥപ്പാടു ബാക്കിയായ്!
വൈകീട്ടു കാത്തിരുന്നമ്മ വിളമ്പുന്നോ -
രപ്പം നുണയാന്‍ തിടുക്കം പിടിച്ചവര്‍,
അച്ഛന്‍റെ കൈപിടിച്ച് അന്തിക്കു വിസ്മയ -
ക്കാഴ്ചകള്‍ കാണാന്‍ കുതൂഹലം പൂണ്ടവര്‍,
കുഞ്ഞനുജത്തിക്കു നല്‍കുവാന്‍ കീശയില്‍
പാതിമിട്ടായി പൊതിഞ്ഞിട്ടോരേട്ടനും,
മാമന്‍ വരുന്നെന്നറിഞ്ഞിട്ടു കാലത്ത്
മാ നസം വീട്ടില്‍ മറന്നിട്ടോരോമലും..
ആരോര്‍ത്തു, വീടണഞ്ഞീടുന്നതിന്‍ മുമ്പ്
പ്രാണന്‍ പൊലിഞ്ഞിടാനാണവര്‍ തന്‍ വിധി!
പിന്നില്‍നിന്നോര്‍ക്കാപ്പുറത്തുഗ്ര വേഗമോ-
ടെത്തീ, കൊടുംകാറ്റടിച്ചപോലെ മൃതി!
പിഞ്ചു പാദങ്ങളാല്‍ പൂവിട്ട പച്ച മണ്ണ്
അഞ്ചിമ ചിമ്മലിന്നുള്ളില്‍ ചുകന്നുപോയ്!........
ക്ലാസ്സ് മുറിയില്‍ കളഞ്ഞിട്ട പുസ്തകം.....
മഞ്ഞച്ചുവരില്‍ പതിഞ്ഞ കൈപ്പാടുകള്‍........................
ലോകം കറുപ്പിച്ച ബോഡില്‍ വരച്ചിട്ട
വെണ്‍ചോക്കു ചിത്രങ്ങള്‍ പോലവര്‍., പത്തുപേര്‍...,
ഇന്നലെ പുസ്തകത്താളില്‍ കുറിച്ചിട്ട
വാക്കു കവച്ചു കടന്നു പോയോരവര്‍....!.................................!
എല്ലാം എളുപ്പം മറക്കുമീ ലോകത്ത്
മക്കളേ, നിങ്ങളെ കാലമോര്‍മിക്കുമോ.. ?
it is very heart touching
ReplyDelete